Total Pageviews

Monday, November 1, 2010

ഗാന്ധിയും ബുദ്ധനും

ഇന്ന് രാവിലെ എഴുനേറ്റപ്പോള്‍ 
മുതല്‍ തുടങ്ങിയതാണ് 
എനിക്ക് ഗാന്ധിയാകണം 
ബുദ്ധനായാല്‍
തരക്കേടില്ല 
ഗാന്ധിയായാല്‍ 
ചെറുപ്പത്തിലെ കല്യാണം
കഴിക്കാം 
പെണ്ണുങ്ങളുടെ തോളിലൂടെ കയ്യുമിട്ട്ട്
നടക്കാം 
കുടുംബത്തെ ശ്രദ്ധിക്കുകയും വേണ്ട .....
ബുദ്ധനായാല്‍
രാവിലെ ബോധോദയം എന്ന് 
പറഞ്ഞു ഇറങ്ങാം 
ഭാര്യയെ ശ്രദ്ധിക്കേണ്ട 
ബോധി വൃക്ഷത്തിന്റെ ചില്ലകളുടെ 
എന്നമെടുത്തു യൌനസ്കൊയ്ക്ക് 
അയച്ചു കൊടുക്കാം 
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു 
നാല്പതു വയസ്സ് വരെ ഗാന്ധിയായും 
ശേഷം ബുദ്ധനായും ജീവിക്കാന്‍ ...........

Sunday, October 31, 2010

തുവയൂര്‍

                 കവിത .......''ഉപ്പ്''

                              മൂക്കിനും ചുണ്ടിനും ഇടയിലുള്ള
വിയര്‍പ്പു തുള്ളികളുടെ
ഭംഗി കണ്ടാണ്‌
ഞാന്‍ അവളെ പ്രണയിച്ചത്
അത് രുചിച്ചു നോക്കുന്നത്
ഓര്‍ത്താണ് അന്ന് ഞാന്‍ ഉറങ്ങിയത്
ഇന്ന് അത് കുടിച്ചു തുടങ്ങിയപ്പോള്‍
തന്നെ ഞാന്‍ തളര്‍ന്നു
അവള്‍ക്കു ഉപ്പിന്റെ അംശം
കൂടുതലാണത്രേ !!