ഇന്ന് രാവിലെ എഴുനേറ്റപ്പോള്‍
മുതല്‍ തുടങ്ങിയതാണ്
എനിക്ക് ഗാന്ധിയാകണം
ബുദ്ധനായാല്‍
തരക്കേടില്ല
ഗാന്ധിയായാല്‍
ചെറുപ്പത്തിലെ കല്യാണം
കഴിക്കാം
പെണ്ണുങ്ങളുടെ തോളിലൂടെ കയ്യുമിട്ട്ട്
നടക്കാം
കുടുംബത്തെ ശ്രദ്ധിക്കുകയും വേണ്ട .....
ബുദ്ധനായാല്‍
രാവിലെ ബോധോദയം എന്ന്
പറഞ്ഞു ഇറങ്ങാം
ഭാര്യയെ ശ്രദ്ധിക്കേണ്ട
ബോധി വൃക്ഷത്തിന്റെ ചില്ലകളുടെ
എന്നമെടുത്തു യൌനസ്കൊയ്ക്ക്
അയച്ചു കൊടുക്കാം
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു
നാല്പതു വയസ്സ് വരെ ഗാന്ധിയായും
ശേഷം ബുദ്ധനായും ജീവിക്കാന്‍ ...........
No comments:
Post a Comment